വെണ്ണലബാങ്ക് ഉന്നതവിജയികളെ അനുമോദിച്ചു

moonamvazhi
എറണാകുളംജില്ലയിലെ വെണ്ണല സര്‍വീസ് സഹകരണബാങ്ക് വെണ്ണല സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍നിന്നും ബാങ്കംഗങ്ങളുടെ മക്കളില്‍നിന്നും എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി അനുമോദിച്ചു. സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷ് അധ്യക്ഷനായി. നഗരസഭാംഗങ്ങളായ സി.ഡി. വത്സലകുമാരി, കെ.ബി. ഹര്‍ഷല്‍, ബാങ്കുഭരണസമിതിയംഗങ്ങളായ കെ.എ. അഭിലാഷ്, വി.കെ. വാസു, സെക്രട്ടറി ടി.എസ്. ഹരി, കെ.എം. ഷീജ, ടി.സി. ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.