ചിറ്റാട്ടുകര ബാങ്കിന്റെ ഖാദിസ്‌റ്റോറില്‍ സമ്മാനപദ്ധതി

moonamvazhi

ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്കിന്റെ പൂവത്തൂര്‍ ബസ്സ്റ്റാന്റ് ബില്‍ഡിങ്ങിലെ ഖാദി സൗഭാഗ്യസ്റ്റോറില്‍ ഓണംഖാദിമേളയോടനുബന്ധിച്ച് ആഴ്ചതോറും ജില്ലാതല നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ 1000രൂപയുടെ വാങ്ങലിനും സമ്മാനക്കൂപ്പണുണ്ട്. ഒന്നാംസമ്മാനം 5000രൂപയുടെയും രണ്ടാംസമ്മാനം 3000രൂപയുടെയും മൂന്നാംസമ്മാനം 1000രൂപയുടെയും കൂപ്പണാണ്. കൂപ്പണ്‍ ഉപയോഗിച്ചു മൊത്തം തുകയ്ക്കും ഖാദി ഗ്രാമവ്യവസായഉത്പന്നങ്ങള്‍ വാങ്ങാം. ഇവിടെ 30% സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്.