അരൂര്‍ അര്‍ബന്‍ സംഘത്തില്‍ സ്മാര്‍ട്ട് ബാങ്കിങ്

moonamvazhi
കോഴിക്കോട് ജില്ലയിലെ അരൂര്‍ സഹകരണ അര്‍ബന്‍ സംഘത്തില്‍ സ്മാര്‍ട്ട് ബാങ്കിങ് സംവിധാനം ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമനഗരവ്യത്യാസമില്ലാതെ എല്ലാമേഖലയിലും സാങ്കേതിതവിദ്യ വരുമ്പോള്‍ സഹകരണമേഖലയില്‍ സ്മാര്‍ട്ട് ബാങ്കിങ് ഇല്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് കെ. സജീവന്‍ അധ്യക്ഷനായി. പുറമേരി യൂണിറ്റ് സഹകരണ ഇന്‍സ്‌പെക്ടര്‍ കെ.ടി.കെ. സുരേഷ് ബാബു, സെക്രട്ടറി സീന കുന്നത്ത്, പാറക്കല്‍ അബ്ദല്ല, വി. കുഞ്ഞാലി, പനമ്പ്ര പ്രഭാകരന്‍, ടി.വി. സദാനന്ദന്‍, കെ.കെ. വനജാക്ഷി എന്നിവര്‍ സംസാരിച്ചു.