ഞാറയ്ക്കല്‍ ബാങ്ക് തയ്യല്‍പരിശീലനം തുടങ്ങി

moonamvazhi

എറണാകുളംജില്ലയിലെ ഞാറയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് ജന്‍ശിക്ഷണ്‍ സന്‍സ്ഥാനുമായി ചേര്‍ന്നു തയ്യല്‍ പരിശീലനം ആരംഭിച്ചു. ബാങ്കുപ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ പറവൂര്‍ മേഖലാ കോഓര്‍ഡിനേറ്റര്‍ സന്ധ്യ ആര്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ബാങ്കുവൈസ്പ്രസിഡന്റ് പി.ജി. ഷിബു, പഞ്ചായത്തുപ്രസിഡന്റ് മിനി രാജു, പ്രതിപക്ഷനേതാവ് എ.പി. ലാലു, ബാങ്കുഭരണസമിതിയംഗം കെ.ജി. അലോഷ്യസ്, സെക്രട്ടറി ടി.ആര്‍. കൃഷ്ണകുമാര്‍, ഇന്‍സ്ട്രക്ടര്‍ ഗീതു ഹാബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാങ്ക് പെരുമ്പിള്ളി ശാഖയില്‍ സൗജന്യമായി നല്‍കിയ മുറിയിലാണു പരിശീലനം. മൂന്നുമാസമാണിത്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടും. 40 സീറ്റുണ്ട്. എ.പി.എല്‍. വിഭാഗക്കാര്‍ക്കു മൂന്നുമാസത്തേക്കു 400രൂപ ഫീസുണ്ട്. ബി.പി.എല്‍, പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കു സൗജന്യമാണ്.