സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

moonamvazhi

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം (ലാഡര്‍) പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മുതലമടയില്‍ നിര്‍മിച്ചുവരുന്ന സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് കം അഗ്രോഫാമിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. വടവന്നൂര്‍ വൈദ്യശാലയില്‍ നടന്ന ചടങ്ങില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടവന്നൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് കെ.എസ്. സക്കീര്‍ഹുസൈന്‍ അധ്യക്ഷനായിരുന്നു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ കെ.വി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. പ്രമുഖസഹകാരികള്‍ പങ്കെടുത്തു.