സഹകരണ പെന്‍ഷന്‍കാര്‍ക്ക് 5000രൂപ ഉത്സവബത്ത നല്‍കണം

moonamvazhi
സഹകരണ പെന്‍ഷന്‍കാര്‍ക്ക് 5000രൂപ ഉത്സവബത്ത അനുവദിക്കണമെന്നു കേരളപ്രൈമറി കോ-ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സഹകരണമന്ത്രി, സഹകരണവകുപ്പുസെക്രട്ടറി, പെന്‍ഷന്‍ബോര്‍ഡ് ചെയര്‍മാന്‍, പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വടക്കഞ്ചേരി എന്‍. സ്വാമിനാഥന്‍, വൈസ്പ്രസിഡന്റ് എന്‍. വിശ്വനാഥന്‍നായര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വേലായുധന്‍പിള്ള, സംസ്ഥാനസമിതിയംഗം ആനാട് ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണു നിവേദനം നല്‍കിയത്.