17 ലെ സഹകരണപരീക്ഷ ഡിസംബര്‍ ഒന്നിലേക്കു മാറ്റി
സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റനിയമനങ്ങളുമായി ബന്ധപ്പെട്ടു സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് 2024 ഓഗസ്റ്റ് ഒന്നിലെ വിജ്ഞാപനപ്രകാരം നവംബര്‍ 17 ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്യോഗക്കയറ്റ പരീക്ഷ ഡിസംബര്‍ ഒന്നു ഞായറാഴ്ചയിലേക്കു മാറ്റി. ഹാള്‍ടിക്കറ്റ് നവംബര്‍ 16 മുതല്‍ തങ്ങളുടെ പ്രൊഫൈലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ 14 മുതല്‍ 20 വരെ സഹകരണവാരാഘോഷം നടക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.