സഹകരണസഖ്യത്തിന്റെ അന്താരാഷ്ട്ര റിസർച്ച് കോൺഫ്രൻസ് മന്ത്രി ഉദ്ഘാടനം ചെയ്തു.

adminmoonam

അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ഏഷ്യ-പസഫിക് റീജ്യണ്‍ സംഘടിപ്പിച്ച പതിനഞ്ചാമത് അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. സഹകരണ സമൂഹത്തിന് മുന്നില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം മന്ത്രി പങ്കുവെച്ചു. ‘Addressing Climate Change through Co-operative Enterprise’ എന്ന മുദ്രാവാക്യവുമായാണ് റിസര്‍ച്ച് കോണ്‍ഫറന്‍സ് ഈ വര്‍ഷം നടക്കുന്നത്. ഏഷ്യ-പസഫിക്കിലെ 32 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

ICA റിസര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ജപ്പാനില്‍ നിന്നുമുള്ള അകിര കുറിമോട്ട, ഇന്ത്യയിലെ റീജ്യണല്‍ ഡയറക്ടര്‍ ഡോ. ബാലു അയ്യര്‍ എന്നിവര്‍ നയിക്കുന്ന കോണ്‍ഫറന്‍സ് അഗ്രിക്കല്‍ച്ചറല്‍ കോ- ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. കേരളത്തില്‍ നിന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനത്തോടൊപ്പം ഡോ. രാജശേഖര്‍, ഡോ. മഞ്ജുള, ഡോ.പരന്‍ജോതി എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘Co-operatives and Social Innovation’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!