കെ.സി.ഇ.യു. പതാകദിനം ആചരിച്ചു

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) 29 -ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. നെയ്യാറ്റില്‍കര ഏരിയാതല ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി ടി. ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു. തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് ജെ.എല്‍. സജിന്‍, ഏരിയ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയയിലെ മുഴുവന്‍ യൂണിറ്റു കമ്മിറ്റികളിലും പതാകദിനം ആചരിച്ചു.

 

Leave a Reply

Your email address will not be published.