എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം വാര്‍ഷികം ആഘോഷിച്ചു

Deepthi Vipin lal

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള എറണാകുളം ജില്ലാ പോലീസ് വായ്പാസഹകരണ സംഘത്തിന്റെ മുപ്പതാം വാര്‍ഷിക പൊതുയോഗം എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ്കുമാര്‍ ഗുപ്ത ഉദ്ഘാടനം ചെയ്തു. എ.ടി.എം. കാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

 

 

എം.ഡി.എസ്. സമ്മാനങ്ങളായ സ്‌കൂട്ടര്‍, ലാപ്‌ടോപ്, ഫ്രിഡ്ജ് എന്നിവയുടെയും വിദ്യാഭ്യാസ പുരസ്‌കാരങ്ങളുടെയും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങളുടെയും വിതരണം എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ഇ.കെ. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി. കെ. ലാല്‍ജി, കേരള പോലീസ് അസോസിയേഷന്‍ (കെ.പി.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രവീണ്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഒ.എ) എറണാകുളം റൂറല്‍ ജില്ലാപ്രസിഡന്റ് എം.കെ. മുരളി, കെ.പി.എ. എറണാകുളം റൂറല്‍ ജില്ലാ വൈസ് പ്രസിഡന്റ് ബിബിന്‍ മോഹന്‍, ഇ-വയര്‍ കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സജീവ,് സംഘം വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, ഭരണസമിതിയംഗം എം.എം. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘം ഭരണസമിതിയംഗവും കെ.പി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍. ബിജു, സംഘം സെക്രട്ടറി എ.എന്‍. കൗസല്യ എന്നിവര്‍ പങ്കെടുത്തു. 2020-21 ലെ 25 ശതമാനം ലാഭവീതത്തിന്റെ വിതരണം കലൂര്‍ ആസ്ഥാന ഓഫീസിലും മൂവാറ്റുപുഴ, ആലുവ ശാഖകളിലും ഡിസംബര്‍ 20ന് ആരംഭിക്കുമെന്നു സംഘം അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!