മണ്ണാര്‍ക്കാട് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പാലക്കാട് മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഇവയര്‍ സോഫ്ട് ടെക്കിന്റെ സഹായത്തോടെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടൊപ്പം ബാങ്കിലെ ഇടപാടുകള്‍ക്കു രാജ്യത്തെ എല്ലാ എ.ടി.എം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന എ.ടി.എം കാര്‍ഡുകളും ലഭ്യമാകും. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി എ.ടി.എം കാര്‍ഡിന്റേയും മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ സേവന കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു.

ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയന്‍, പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഹരിപ്രസാദ്, മണ്ണാര്‍ക്കാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News