ബാലഭാസ്‌കര്‍ സ്മാരക അവാര്‍ഡ് നല്‍കി

moonamvazhi

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വയലിന്‍- ഹൈസ്‌കൂള്‍ വിഭാഗം വിജയികള്‍ക്ക് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരില്‍ കെയര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബാലഭാസ്‌കര്‍ സ്മാരക അവാര്‍ഡ് നല്‍കി. മത്സരത്തില്‍ എ ഗ്രേഡ് നേടിയ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 12500 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്.

വിജയികളായ അഷ്ണ സാബു, ദീപ്‌ത എ.ആർ എന്നിവർ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജിൽ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. ഐവ ആന്റണി, ആകർഷ്. ബി.കെ., ഹെലൻ.യു.പി., ഐറിൻ ബിനു, സിദ്ധാർത്ഥ്.എസ്.രാജ്, നിള.ഡി.എം സമ്മാനാർഹരായ മറ്റു വിദ്യാർത്ഥികൾ.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.വി.ആർ കാൻസർ സെന്റർ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെന്റർ സി.ഐ.ഒ ഡോ.ബഷീർ സ്വാഗതവും ഡയറക്ടർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസി.ജനറൽ മാനേജർ രാകേഷ്.കെ, ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News