നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പഴയങ്ങാടി പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ നീതി മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.വി. ഉമേഷ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ. സൈബുന്നിസ ആദ്യ വില്പനയും അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ അജിത എടക്കാടന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും നടത്തി. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി. ശശി, വാര്‍ഡ് മെമ്പര്‍ നബീല്‍ അബൂബക്കര്‍, അനസ് കെ.കെ, മാട്ടൂല്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് ഒ. ക്രിസ്റ്റി, ജ്യോതി എ.എം, കെ.വി. ഉത്തമന്‍, നസീര്‍.ബി, പി.വി. പ്രദീപന്‍, സുധീഷ് കടന്നപ്പള്ളി, വി.എന്‍. അഷ്‌റഫ്, പവിത്രന്‍ കുഞ്ഞിമംഗലം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സന്തോഷ് എസ് സ്വാഗതവും സെക്രട്ടറി രചന കെ.വി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!