തലശ്ശേരി സര്‍ക്കിള്‍ തല സഹകരണ സംരക്ഷണ കണ്‍വെന്‍ഷന്‍

Deepthi Vipin lal

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തലശ്ശേരി സര്‍ക്കിള്‍ തല സഹകരണ സംരക്ഷണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എം.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍, കെ.ജയപ്രകാശ് (KCEU) പി.നിതിന്‍ (KCEF) സി.എച്ച് ജസീല, അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനില്‍ സ്വാഗതവും പ്രസന്ന ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!