ആദായനികുതി സെക്‌ഷൻ 80(പി) ഈ വിഷയത്തിൽ ശിവദാസ് ചിറ്റൂരിലെ ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80(പി) ഈ വിഷയത്തിൽ ശിവദാസ് ചിറ്റൂരിലെ ലേഖനം തുടരുന്നു.
39. കഴിഞ്ഞ ലക്കത്തിൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്‌ഷൻ 5(cciv) പ്രകാരമുള്ള പാക്‌സിന്റെ നിർവചനത്തിന് കീഴിൽ വരണമെങ്കിൽ 2 കണ്ടീഷണുകൾ പാലിക്കപെടേണ്ടതുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയിരുന്നു.

40. പാക്‌സ് ആവണമെങ്കിൽ ഒന്നുകിൽ നമ്മുടെ പ്രഥമ ലക്‌ഷ്യം കാർഷിക മേഖലയുമായി ബന്ധപെട്ടതാവണം. അല്ലെങ്കിൽ പ്രധാന ബിസിനസ് കാർഷിക മേഖലയുമായി ബന്ധപെട്ടതാവണം. ഒരു കാര്യം ഞാൻ എടുത്ത് പറയാൻ ആഗ്രഹിക്കുന്നു. മേല്പ്പറഞ്ഞ കണ്ടീഷനുകളിൽ ഏതെങ്കിലും ഒന്ന് പൂർത്തീകരിച്ചാൽ അല്ലെങ്കിൽ പാലിച്ചാൽ തന്നെ നമ്മളെ പാക്‌സ് ആയി കണക്കാക്കാൻ കഴിയുമെന്നാണ് എന്റെ അഭിപ്രായം.

41. അതായത് പാക്കിസ്‌ന്റെ പ്രഥമ ലക്‌ഷ്യം കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ തന്നെ നമ്മളെ പാക്കിസ്‌ ആയി കണക്കാക്കാം. ബൈലായിൽ പ്രഥമ ലക്ഷ്യമായി കാണിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ മതി. കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ പത്തു ശതമാനത്തിനു താഴെ ആണെങ്കിൽ പോലും!!. അതായത് ഉദാഹരണത്തിനു മൊത്തം 100 രൂപ വായ്പയിൽ കാർഷിക വായ്പ വെറും 5 രൂപ ആണെങ്കിൽ പോലും പാക്‌സ് ആയി നിർവചിക്കാൻ കഴിയും – ബൈലായിൽ “പ്രഥമ ലക്‌ഷ്യം” കാർഷിക വായ്പ കൊടുക്കൽ ആണെങ്കിൽ!!

42. അതേപോലെ തന്നെ പ്രധാന ബിസിനസ് കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ പാക്‌സ് ആയി കണക്കാക്കാം- ബൈലായിൽ “പ്രഥമ ലക്‌ഷ്യം” കാർഷികേതര വായ്പ കൊടുക്കലോ കാർഷികേതര ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ പോലും. ഉദാഹരണത്തിനു 100 രൂപ വായ്പയിൽ കാർഷിക വായ്പ 51 രൂപ ആണെങ്കിൽ പാക്‌സ് ആയി നിർവചിക്കാൻ കഴിയും – ബൈലായിൽ “പ്രഥമ ലക്‌ഷ്യം” കാർഷികേതര വായ്പ കൊടുക്കലോ കാർഷികേതര ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ പോലും!!

43. ചുരുക്കത്തിൽ മേല്പറഞ്ഞ രണ്ടു കണ്ടിഷനുകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ തന്നെ നമ്മൾക്ക് ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്‌ഷൻ 5(cciv) പ്രകാരമുള്ള പാക്‌സിന്റെ നിർവചനത്തിന് കീഴിൽ വരാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം. ഈ വാദഗതി ഇന്ന് വരെ കോടതിക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടില്ല എന്നുള്ളത് ദുഖകരമായ ഒരു വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ.

44. ചിറക്കൽ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ കേസിലോ , മാവിലായിൽ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ കേസിലോ, അതുപോലെ പെരിന്തൽമണ്ണ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ കേസിലോ ഒന്നിലും തന്നെ മേല്പറഞ്ഞ വാദഗതികൾ കോടതിക്ക് മുമ്പിൽ വാദിച്ചിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . അതുകൊണ്ടു തന്നെ ഈ പ്രധാനപ്പെട്ട വാദം ഇന്ന് വരെ പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാൽ ഭാഗ്യവശാല് സുപ്രീം കോടതിയിൽ മാവിലായ് സർവീസ് ബാങ്കിന്റെ ഫുൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഈ മേല്പറഞ്ഞ വാദഗതികൾ ഉന്നയിക്കാൻ ഈ ലേഖകൻ പ്രത്യേകം ശ്രെദ്ധിച്ചിട്ടുണ്ട്. സുപ്രീം കോടതി ഈ വാദത്തെ എങ്ങനെ കാണുമെന്നു കാത്തിരുന്ന് കാണാം.

45. ഇത്രയും കാര്യങ്ങൾ ആദായനികുതി വകുപ്പിന് മുമ്പിൽ വളരെ ഫലപ്രദമായി നമ്മൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞാൽ 80P യുടെ ആനുകൂല്യങ്ങൾ നമ്മൾക്ക്‌ ലഭിക്കും എന്നൊരു ഉറച്ച ശുഭാപ്തി വിശ്വാസം ഈ ലേഖകന് ഉണ്ട്.

46. സെക്‌ഷൻ 80P യുമായി ബന്ധപ്പെട്ട മൂന്നു സുപ്രധാന വിധികളാണ് നമുക്ക് മുന്നിൽ ഉള്ളത്. 1. ചിറക്കൽ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ ഡിവിഷൻ ബെഞ്ചിന്റെ 2016 ലെ വിധി. 2. പെരിന്തൽമണ്ണ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ 2014 ലെ വിധി. 3. മാവിലായിൽ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ 2019 ലെ വിധി.

47. മേല്പറഞ്ഞ മൂന്ന് വിധികളെ കുറിച്ചും നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ആ വിധികളെ കുറിച്ചുള്ള ഒരു പഠനം വരും ലക്കങ്ങളിൽ വിശകലനം ചെയ്യാം.
തുടരും..
SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!