കെയർ ഹോം പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ 7 വീടുകൾ നിർമിച്ചു നൽകി.

[email protected]

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആയി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ ഏഴു വീടുകൾ ഇതിനകം നിർമ്മിച്ച് നൽകി. മഞ്ചേശ്വരം സർവീസ് സഹകരണ ബാങ്ക് ബീഫാത്തിമ, അഫ്രിയ മൻസിൽ , ഉദ്യോവർ എന്ന ഗുണഭോക്താവിനാണ് 680 സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമ്മിച്ചു നൽകിയത്. കാസർകോട് പബ്ലിക് സർവൻസ് കോപ്പറേറ്റീവ് സൊസൈറ്റി മുഹമ്മദ്, കുറ്റിപ്പാലം വീട്, പി.ഒ. മുള്ളിയാർ എന്നയാൾക്കാണ് കെയർ ഹോം പദ്ധതി പ്രകാരംവീട് നൽകിയത്. കാടകം സർവീസ് സഹകരണ ബാങ്ക് ബിപാത്തുമ്മ, വൈഫ് ഓഫ് അബ്ദുള്ള, നെല്ലിതടുക്ക എന്ന് ഗുണഭോക്താവിന് ആണ് 500 സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമ്മിച്ചു നൽകിയത്. മന്ത്രി ഇ.ചന്ദ്രശേഖരൻ ആണ് നേരത്തെ,ഈ വീടുകളുടെ താക്കോൽദാനം നിർവഹിച്ചത്. എംഎൽഎമാരും കളക്ടറും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനുശേഷം ജില്ലയിൽ നാലു വീടുകൾ നിർമിച്ചു നൽകി. തായന്നൂർ സർവ്വീസ് സഹകരണബാങ്ക് പി. ഭാസ്കരൻ, സൺ ഓഫ് അമ്പൂഞ്ഞി, തൈവളപ്പിൽ വീട്, കാലിച്ചാനടുക്കം , വെള്ളരിക്കുണ്ട് എന്നയാൾക്കാണ് വീട് നൽകിയത്. ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി മൂന്ന് വീടുകൾ നിർമിച്ചു നൽകി. എം.ജാനകി, മാവുങ്കൽ വീട്, അയ്യങ്കാവ്, പാറക്കളായി. വി.കെ. ലക്ഷ്മി, വൈഫ് ഓഫ് കോമൻ നായർ, കൊല്ലം പാറ, വെള്ളരിക്കുണ്ട്. എ.ശ്രീധരൻ, അടുക്കത്തിൽ വീട്, കിനാനൂർ, വെള്ളരിക്കുണ്ട്. എന്നീ മൂന്ന് ഗുണഭോക്താക്കൾകാണ് ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി വീട് നിർമ്മിച്ചു നൽകിയത്. താക്കോൽ ദാന ചടങ്ങിൽ ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദിന് പുറമേ വകുപ്പിലെ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. ഏഴ് വീടുകൾക്കും റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപഉൾപ്പെടെ മൊത്തം അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!