ഒരാഴ്ചയ്ക്കകം സർക്കിൾ സഹകരണ യൂണിയന്റെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

ഒരാഴ്ചയ്ക്കകം സർക്കിൾ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടുമാസത്തിനകം സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതി നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്തുതന്നെയായാലും ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതിനുശേഷം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് നടത്താനായി അസിസ്റ്റന്റ് രജിസ്ട്രാർമാർക്ക് പ്രഥമ യോഗം വിളിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണമേഖലയുടെ ആധുനികവൽക്കരണവും ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാന സഹകരണ യൂണിയൻ നേതൃത്വം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വനിതകൾ ഉൾപ്പെടെയുള്ള സംഘം സെക്രട്ടറിമാർ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഇതിന് സ്ട്രസ്സ് മാനേജ്മെന്റ് കോഴ്സ് നൽകാൻ സാധിക്കുമോ എന്ന് യൂണിയൻ പരിശോധിക്കണം. കേരള ബാങ്ക് പിരിച്ചുവിടും എന്നുപറയുന്നതിൽ അർത്ഥമില്ല. ഏത് സർക്കാർ വന്നാലും കേരള ബാങ്ക് ഒഴിവാക്കാൻ പറ്റില്ല. ഇനി അതിൽ നിന്ന് പുറകോട്ട് പോകാനാകില്ല മുന്നോട്ടുതന്നെ പോകും എന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ സഹകരണമേഖല ആദായ നികുതിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയിലാണ്. ഇന്ദിരാഗാന്ധിയുടെ കാലം മുതലേ സഹകരണമേഖലയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കേന്ദ്ര ഗവൺമെന്റിനു സഹകരണ മേഖല തന്നെ വേണ്ട എന്ന നിലപാടാണ്. ഇൻകം ടാക്സ് വിഷയത്തിൽ ആവശ്യമായ സമ്മർദ്ദം കേന്ദ്രസർക്കാരിൽ ചെലുത്തും എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള സംസ്ഥാന സഹകരണ യൂണിയന്റെ മുപ്പത്തിമൂന്നാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി മെമ്പർമാരായ നാരായണൻ, ബാബു, അഡീഷണൽ രജിസ്ട്രാർ പത്മകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!