പഴയകുന്നുമ്മേല്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടം പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

തിരുനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടവും സ്‌ട്രോങ് റൂമും ഒ.എസ് അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘത്തിനായി നിര്‍മിച്ച ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.. സൊസൈറ്റി ഓണററി സെക്രട്ടറി അജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ധാതുവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ മടവൂര്‍ അനില്‍, തട്ടത്തുമല ജയചന്ദ്രന്‍, പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. സുദര്‍ശനന്‍, കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം. ഷാജഹാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടയമണ്‍ മുരളീധരന്‍, സജികുമാര്‍, അജ്മല്‍, ആര്‍.കെ. ബൈജു, ജെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!