സഹകരണ സംഘങ്ങള്‍ക്ക് എൻ.സി.ഡി.സി. അവാര്‍ഡ്

Deepthi Vipin lal

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) മികച്ച പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. 25,000 രൂപയാണു ഒന്നാം സമ്മാനം. 20,000 രൂപ രണ്ടാം സമ്മാനവും. അവാര്‍ഡിനുള്ള അപേക്ഷകള്‍ കിട്ടേണ്ട അവസാന തീയതി സെപ്റ്റംബര്‍ പതിനഞ്ചാണ്.

മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, ദുര്‍ബല വിഭാഗത്തില്‍പ്പെട്ട സംഘങ്ങള്‍ ( ലേബര്‍, എസ്.സി /എസ്.ടി, കയര്‍, കൈത്തറി, ക്ഷീര സംഘങ്ങള്‍ ), സേവന മേഖലയിലെ സംഘങ്ങള്‍ ( ആശുപത്രി, വിദ്യാഭ്യാസ, ടൂറിസം സംഘങ്ങള്‍ ) എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2318497, 9311765351.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!