എ.ടി.എമ്മുകളില്‍നിന്നു 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു

Deepthi Vipin lal

2000 രൂപ നോട്ടുകളുടെ ഉപയോഗം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എമ്മുകളില്‍നിന്നു 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ പിന്‍വലിച്ചുതുടങ്ങി. 2000 രൂപയുടെ നോട്ടുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള റിസര്‍വ് ബാങ്കിന്റെ നയത്തിന്റെ ഭാഗമാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മാത്രമേ ഇപ്പോള്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നുള്ളൂ.


പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തിക വര്‍ഷവും കുറച്ചുകൊണ്ടുവരികയാണെന്നു ആര്‍.ബി.ഐ.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മാര്‍ച്ചിലെ ആര്‍.ബി.ഐ.യുടെ കണക്കു പ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2019 മാര്‍ച്ചില്‍ ഇതു 27,398 ലക്ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


അതേസമയം, 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്. 2018-19 ല്‍ 500 രൂപയുടെ കറന്‍സികള്‍ ആകെ നോട്ടുകളുടെ വിനിമയത്തിന്റെ 51 ശതമാനമായിരുന്നു. 2019-20 ല്‍ ഇതു 60.8 ശതമാനവും 2021-ഓടെ 70 ശതമാനവുമായി.


നിലവില്‍ 2000 രൂപയുടെ പുതിയ നോട്ടുകള്‍ ക്യാഷ് ചെസ്റ്റുകളില്‍ എത്തുന്നില്ല. എ,ടി.എമ്മുകളില്‍ 2000 രൂപനോട്ടുകള്‍ക്കു പകരം കൂടുതല്‍ 500, 200, 100 രൂപ നോട്ടുകള്‍ ഉള്‍പ്പെടുത്താനാകുന്ന വിധം മിക്ക ബാങ്കുകളും എ.ടി.എമ്മുകളില്‍ കാസറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!