‘എന്‍.കെ. പിന്നിട്ട 57 വര്‍ഷം’ – പുസ്തകം പ്രകാശനം ചെയ്തു

moonamvazhi

കോണ്‍ഗ്രസ് നേതാവും കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാനുമായ എന്‍.കെ. അബ്ദുറഹിമാനെ കുറിച്ചുളള ‘എന്‍.കെ. പിന്നിട്ട 57 വര്‍ഷം’ എന്ന പുസ്തകം ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് മനുഷ്യബന്ധങ്ങളുടെ കലര്‍പ്പില്ലാത്ത കൊടുക്കല്‍ വാങ്ങലാവണം പൊതുപ്രവര്‍ത്തനം എന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

എതിരാളിയോട് മാന്യമായ സമീപനവും പരസ്പര സ്‌നേഹവും രാഷ്ട്രീയത്തില്‍ ഉണ്ടാവണമെന്നും, പ്രാഥമിക പ്രതിബദ്ധത ജനങ്ങളോട് പുലര്‍ത്തിക്കൊണ്ട് ചട്ടക്കൂടിനപ്പുറത്തേക്ക് പോകാനുള്ള സത്യസന്ധതയും ആര്‍ജവവും പൊതുപ്രവര്‍ത്തകന്‍ കാണിക്കണെമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരമാധികാരിയായി കാണുന്ന കാഴ്ചപ്പാട് ജനാധിപത്യത്തിന് ഉള്‍ക്കരുത്ത് നല്‍കുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംഘടനാ തലത്തിലും സഹകരണ പ്രസ്ഥാനത്തിലും, മാതൃകയായ സഹകാരി എന്ന നിലയിലും എനിക്ക് അബ്ദുറഹ്മാന്റെ സേവനങ്ങള്‍ ശ്രദ്ധേയമാണെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു. ലിഡാജേക്കബ് അധ്യക്ഷത വഹിച്ചു.

പി. അബ്ദുറഹമീദ് എം.എല്‍.എ, മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍സ് ടി.ആസിഫലി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, എ.പി മുരളീധരന്‍, കാഞ്ചനമാല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!