സാമ്പത്തിക പ്രതിസന്ധിയുള്ള സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍നിന്ന് വായ്പ നല്‍കാന്‍ തീരുമാ

moonamvazhi

* ഗ്യാരന്റി ബോര്‍ഡില്‍നിന്ന് സഹകരണ ബാങ്കുകള്‍ക്ക് അഞ്ചുകോടിവരെ സഹായം

* നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി ഗ്യാരന്റി ബോര്‍ഡിന്റെ വായ്പ ഉപയോഗിക്കാം.

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ സംസ്ഥാന നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് തീരുമാനിച്ചു. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന് പരിരക്ഷ ഉറപ്പാക്കുകയാണ് ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം. അതിനാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സംഘങ്ങള്‍ക്കായിരിക്കും ബോര്‍ഡിന്റെ ധനസഹായം ലഭിക്കുക. അഞ്ചുകോടി രൂപവരെ പ്രത്യേക വായ്പയായി അനുവദിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന് ഗ്യാരന്റി ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് രൂപീകരിച്ചത്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു സംവിധാനം നിലവിലുള്ളത്. സഹകരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധികാരണം തകര്‍ച്ചയിലേക്ക് പോയാല്‍ അഞ്ചുലക്ഷം രൂപവരെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുമെന്ന ഉറപ്പാണ് ഗ്യാരന്റി ബോര്‍ഡ് നല്‍കുന്നത്. ഇതിന് കാലതാമസം നേരിടുന്നുവെന്നത് ഒരു പ്രശ്‌നമായി മാറിയതോടെയാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതിയ വായ്പ പദ്ധതി തയ്യാറാക്കിയത്.

സഹകരണ സംഘങ്ങളോ ബാങ്കുകളോ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ടായി അടച്ചുപൂട്ടാനുള്ള നടപടിയിലേക്ക് കടന്നാലാണ് നിക്ഷേപകര്‍ക്ക് ബോര്‍ഡ് പണം അനുവദിക്കുകയെന്നത് ഇതിന്റെ പോരായ്മയായിരുന്നു. സമാപ്തീകരണം നടപടി പൂര്‍ത്തിയാകുന്നതുവരെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുലഭിക്കുമായിരുന്നില്ല. എന്നാല്‍, അടച്ചുപൂട്ടാനുള്ള സാഹചര്യമില്ലെങ്കിലും സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാറുണ്ട്. അത്തരമൊരു ഘട്ടമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് നേരിട്ടത്. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സാമ്പത്തികമായി സഹായിക്കാനാണ് ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ ചില വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഒരു സഹകരണ സംഘത്തിന് അഞ്ചുകോടിരൂപവരെ അടിയന്തര വായ്പയായി അനുവദിക്കാനുള്ള വ്യവസ്ഥയാണ് പുതുതായി കൊണ്ടുവന്നത്. രണ്ടുശതമാനം പലിശയ്ക്ക് ഈ തുക നല്‍കാനാണ് ധാരണ. പ്രതിസന്ധി മറികടക്കുന്ന ഘട്ടത്തില്‍ ഈ തുക ബോര്‍ഡിന് തിരിച്ചടയ്ക്കണം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതി സഹകരണ ബാങ്കുകള്‍ തയ്യാറാക്കി ഗ്യാരന്റി ബോര്‍ഡിന് നല്‍കണം. ഇത് ബോര്‍ഡിന്റെ പ്രത്യേക സമിതി പരിശോധിച്ചാ പത്ത്കുംച പത്ത് ഊടഫ ഫണ്ട് അനുവദിക്കുക. ഇങ്ങനെ നല്‍കുന്ന വായ്പയ്ക്ക് സംഘത്തിന്റെ ആസ്തികള്‍ പണയം വെക്കണമെന്ന വ്യവസ്ഥയുണ്ട്. സംഘം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നാല്‍, അതിന്റെ ആസ്തികള്‍ വിറ്റ് വസൂലാക്കുന്ന ആദ്യത്തെ കടം ഗ്യാരന്റി ബോര്‍ഡിaന്റേതാകും.

Leave a Reply

Your email address will not be published.