വെണ്ണൂര്‍ ബാങ്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

moonamvazhi

ഓണത്തോടനുബന്ധിച്ച് വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തന പരിധിയിലെ 3,000 വീടുകളിലും ഓണകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. എക്‌സ് എംഎല്‍എ ടി. യു രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ. പോളി ആന്റണി അധ്യക്ഷത വഹിച്ചു.

ചിപ്‌സ്, പായസം, നാടന്‍ പച്ചക്കറികള്‍ എന്നിവ ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി വിപണനത്തിന് ഒരുക്കിയിരുന്നു. വൈസ് പ്രസിഡണ്ട് എം. ബി പ്രസാദ്, സെക്രട്ടറി ഇ. ഡി സാബു എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.