പിഎംഎസ്സി ബാങ്കില്‍ സ്റ്റുഡന്റ്സ് കോര്‍ണര്‍

moonamvazhi

എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്കില്‍ സ്‌കൂള്‍ബാഗുകള്‍, കുടകള്‍, മഴക്കോട്ടുകള്‍, നോട്ടുബുസ്തകങ്ങള്‍, വാട്ടര്‍ബോട്ടിലുകള്‍, പേനകള്‍, പെന്‍സിലുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ നല്‍കുന്ന സ്റ്റുഡന്റ്സ് കോര്‍ണര്‍ ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് സെക്രട്ടറി കെ.എം. നജ്മ, ഭരണസമിതിയംഗങ്ങളായ എ.പി. റഷീദ്, എ.എം. ഷെരീഫ്, വി.ജെ. തങ്കച്ചന്‍, ഹേമജയരാജ് എന്നിവര്‍ സംസാരിച്ചു. 1000 രൂപയ്ക്കുമുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്നു നറുക്കെടുത്ത് സൈക്കിള്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News