പതിനേഴേക്കറില്‍ നെല്ല് കൊയ്ത് കൊടിയത്തൂര്‍ സഹകരണ ബാങ്ക്

moonamvazhi

പാട്ടത്തിനെടുത്ത പതിനേഴ് ഏക്കര്‍ തരിശുനിലത്തെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമാക്കി കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ചുള്ളിക്കാപറമ്പ് കണ്ടാംപറമ്പ് പാടത്താണ് പാട്ടത്തിന് കൃഷിയിറക്കിയത്. നെല്ല് പൂര്‍ണ്ണമായും ബാങ്ക് ഏറ്റെടുത്ത് കുത്തി അരിയാക്കി കൊടിയത്തൂര്‍ റൈസ് എന്ന ബ്രാന്റില്‍ വിപണിയില്‍ വിതരണം ചെയ്യുന്നു.

ചെറുവാടി ഗവ. ഹൈസ് കൂളിലെയും ചുള്ളിക്കാപറമ്പ് ഗവ.എല്‍.പി. സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക ക്ലബ്ബുകളെയും പാടശേഖര സമിതിയംഗങ്ങളെയും പങ്കാളികളാക്കിയാണ് ബാങ്ക് നെല്‍കൃഷി ആരംഭിച്ചത്. പത്തു വര്‍ഷത്തിലേറെക്കാലമായി ബാങ്കിനു കീഴില്‍ തുടര്‍ച്ചയായി നെല്‍കൃഷി വിജയകരമായി നടത്തിവരുന്നു.

ലിന്റോ ജോസഫ് എം. എല്‍.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ.സി.മമ്മദ്ക്കുട്ടി, എ.പി.കബീര്‍, അബ്ദുള്‍ ജലാല്‍, ഉണ്ണിക്കോയ എം.കെ, ഷാജു പ്ലാത്തോട്ടം, അസി. സെക്രട്ടറി ഹരീഷ്. സി, സുനില്‍. പി, രവീന്ദ്രകുമാര്‍ .എന്‍, അബൂബക്കര്‍ സിദ്ധീഖ്, ലത്തീഫ് കെ. ടി, ഹക്കീം കട്ടയാട്ട്, മുഹമ്മദാലി പുതിയോട്ടില്‍, സുരേഷ് കൈതക്കല്‍, അച്ചുതന്‍ വി. പി., ഹമീദ് പാറപ്പുറത്ത്, അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് നിസാര്‍ബാബു. എ.സി. സ്വാഗതവും ബാങ്ക് സെക്രട്ടറി മുരളീധരന്‍ ടി. പി. നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.