ധര്‍മ്മടം ബാങ്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു

Deepthi Vipin lal

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് പാലയാട് ഡയറ്റ് വയലില്‍ ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. ഞാറ് നടീല്‍ ഉത്സവം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മൂന്നര ഏക്കര്‍ സ്ഥലത്ത് ഭവാനി, ജ്യോതി, പാലക്കാടന്‍ മെട്ട നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. നെല്ലിക്ക ശശിധരന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗങ്ങളാണ് ധര്‍മ്മടം ബാങ്ക് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ഭാഗമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ധര്‍മ്മടം ബാങ്ക് പ്രസിഡന്റ് ടി. അനില്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍ , ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ.കെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സീമ.പി. ഗ്രാമ പഞ്ചായത്ത് അംഗം പ്രീത കെ., കൃഷി ഓഫീസര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ.നാരായണന്‍, പി.ജനാര്‍ദ്ധനന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍.പി.സുരേഷ് കുമാര്‍ സ്വാഗതവും ടി.കെ. കനകരാജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!