ചെറുതാഴം സഹകരണ ബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഇന്ന്

Deepthi Vipin lal

കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ‘ പുതുവര്‍ഷം, പുതുജീവന്‍ ‘ പദ്ധതിയില്‍ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കാന്‍ നരീക്കാംവള്ളിയില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നു. ഒരേ സമയം ആറു പേര്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണു ഡയാലിസിസ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്നു ( ജനുവരി 21 ) രാവിലെ 11.30 നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എം. വിജിന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ക്ലേ ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി.വി. രാജേഷ് മുഖ്യാതിഥിയായിരിക്കും. ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലന്‍ സ്വാഗതവും സെക്രട്ടറി കെ. ദാമോദരന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News