കോരാമ്പാടം ബാങ്കിന് സ്‌പോര്‍ട്‌സ് അക്കാദമി

moonamvazhi

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ‘കളിക്കളം’ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങി. കടമക്കുടി ദ്വീപുകളിലെ യുവാക്കള്‍ക്കു കായികപരിശീലനം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ചു ഫുട്ബാള്‍ ടൂര്‍ണമെന്റ് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായിരുന്നു. കടമക്കുടി പഞ്ചായത്തുപ്രസിഡന്റ് മേരി വിന്‍സന്റ്, ബാങ്ക് ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ ജോണ്‍ ബെന്നി, ഇ.എക്‌സ്. ബെന്നി, ടി.കെ. സുരാജ്, പുഷ്‌കിന്‍ പോള്‍, ആന്റണി സന്തോഷ്, വി.വി. വിനോദ്, ബാങ്ക് സെക്രട്ടറി ജെ. രശ്മി, ടി.കെ. വിജയന്‍, ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.