കേരള ബാങ്ക് – സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിലുള്ള തൃശ്ശൂരിലെ യോഗം അല്പസമയത്തിനകം. യുഡിഎഫ് നിയന്ത്രണത്തിലുള്ള സംഘങ്ങളിലെ പ്രതിനിധികൾ യോഗം ബഹിഷ്ക്കരിക്കും.

adminmoonam

കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി മലപ്പുറം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സഹകാരികളുടെ യോഗം ബഹിഷ്കരിക്കാൻ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം പ്രതിനിധികൾ തീരുമാനിച്ചു. ഇതോടെ ഇന്നത്തെ യോഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സഹകാരികൾക്കും സഹകരണ മേഖലയ്ക്കും ദോഷകരമാകുന്ന രീതിയിലുള്ള കേരള ബാങ്ക് രൂപീകരണത്തിൽ പ്രതിഷേധിച്ചാണ് മൂന്നു യോഗങ്ങളും യുഡിഎഫ് പ്രതിനിധികൾ ബഹിഷ്കരിക്കുന്നതെന്ന് യുഡിഎഫ് സഹകരണ കൂട്ടായ്മയുടെ കൺവീനർ കരകുളം കൃഷ്ണപിള്ള പറഞ്ഞു.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും അർബൻ സഹകരണ സംഘങ്ങളുടെയും പ്രതിനിധികളാണ് ഇന്ന് വൈകിട്ട് മൂന്നിന് കൊടകരയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. മലപ്പുറം, പാലക്കാട്, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സഹകാരികളുടെ യോഗമാണ് ഇത്. രണ്ട് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പങ്കെടുക്കണമെന്നാണ് വകുപ്പ് നിർദ്ദേശം. മലപ്പുറം ജില്ലയിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ കൂടുതൽ നിർബന്ധിക്കുന്നതായി ആരോപണമുണ്ട്.

ഇന്ന് നടക്കുന്ന സഹകാരി യോഗത്തിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. ആയിരം പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുമണിക്ക് നടക്കുന്ന യോഗത്തിൽ സഹകരണ വകുപ്പ് മന്ത്രിക്ക് പുറമേ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!