തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിച്ചു

Deepthi Vipin lal

കണ്ണൂര്‍ തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ സംഘം ഭരണ സമിതി അംഗങ്ങള്‍ക്കായി ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. അനില്‍ അധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഇ.രാജേന്ദ്രന്‍, ആയിഷ അഥീന (എ.ഐ.എഫ് ചാര്‍ജ് ഓഫീസര്‍) എന്നിവര്‍ ക്ലാസ്സെടുത്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി നിഖില്‍. എം.കെ.(അസിസ്റ്റന്റ് രജിസ്ട്രാര്‍, ജനറല്‍ ‘തലശ്ശേരി) സ്വാഗതവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ശ്രീജിത്ത് ചോയന്‍ (പ്രസിഡണ്ട്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്) നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News