കേരളാ ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി

Deepthi Vipin lal

കേരളാ ബാങ്കിലെ ട്രാന്‍സ്ഫര്‍ പോളിസിക്ക് വിരുദ്ധമായ അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുക ,റീജ്യനല്‍ ഓഫീസുകളിലെ ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് (AlBEA) കണ്ണൂര്‍ മേഖലാ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.കെ. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി മനോജ് കുമാര്‍ കൂവേരി മുഖ്യ പ്രസംഗം നടത്തി. പി.വിനോദ് കുമാര്‍, സാജിദ് എം.കെ, രേഖ കുപ്പതി, പ്രദീപ് കുമാര്‍, കെ.പ്രേമന്‍, അജയ് പി.നായര്‍, സി.അനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Latest News