കൂവപ്പടി സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി നല്‍കി

moonamvazhi

കൂവപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സബ്സിഡി നിരക്കിലുള്ള അരി വിതരണം ചെയ്തു. ഒരു റേഷന്‍ കാര്‍ഡിന് 25 രൂപയക്ക് 10 കിലോ അരിയാണ് നല്‍കിയത്. ബാങ്കിന്റെ പൊതുനന്മാ ഫണ്ടില്‍ നിനന്നാണ് ഇതിനുളള പണം വകയിരുത്തുന്നത്.

എല്ലാവര്‍ഷവും ബാങ്ക് സബ്സിഡി നിരക്കിലുള്ള അരി വിതരണം ചെയ്യാറുണ്ട് ഈ വര്‍ഷം ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനാണ് അരി വിതരണം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജനക്ഷേമപ്രവര്‍ത്തനങ്ങളുമായ് സഹകരണ മേഖലയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബാങ്കിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹമ ആശംസകള്‍ അറിയിച്ചു.

ബാങ്ക് പ്രസിഡന്റ് പി.പി. അല്‍ഫോന്‍സ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ സുവര്‍ണ്ണജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ബെന്നി ബെഹനാന്‍ മുഖ്യാതിഥിയായി. ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഇന്‍ഡ്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തില്‍ പ്രധാന പങ്ക് വഹിച്ച യുവപ്രതിഭ ആര്‍. കാര്‍ത്തിക് സഹകരണ മേഖലയില്‍ അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സഹകരണ ജനാധിപത്യ വേദി ജില്ലാ പ്രസിഡന്റ് ഒ. ദേവസി എന്നിവരെ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, കോണ്‍ഗ്രസ് കൂവപ്പടി മണ്ഢലം പ്രസിഡന്റ് സാബു ആന്റണി, മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് എന്നിവര്‍ സംസാരിച്ചു. തോമസ് പൊട്ടോളി സ്വാഗതവും, വൈസ് പ്രസിഡന്റ് അജി മാടവന നന്ദിയും പറഞ്ഞു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ പി.വി. മനോജ്, മുന്‍ പ്രസിഡന്റ് ആന്റു ഉതുപ്പാന്‍, മോളി തോമസ്,സെക്രട്ടറി ആന്‍സി ട്രീസ ജോണ്‍, ജോഷി. സി. പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.