കോരാമ്പാടം ബാങ്കിന്റെ വോളിബാള്‍ പരിശീലനക്യാമ്പ് തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് പിഴല ഐലന്റ് വോളിബോള്‍ ക്ലബ്ബിന്റെ സഹകരണത്തോടെ പിഴല സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂള്‍മൈതാനത്തു വോളിബോള്‍ പരിശീലനക്യാമ്പ് തുടങ്ങി. കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി വികാരി ഫാ. തോമസ് ഷോബിന്‍ കുറ്റിക്കാട്ട് അധ്യക്ഷനായിരുന്നു. ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍, സംഘാടകസമിതി ചെയര്‍മാന്‍ ഇ.ആര്‍. സേവ്യര്‍, കടമക്കുടി പഞ്ചായത്തംഗങ്ങളായ ജയാസന്തോഷ്, ലിസമ്മാജേക്കബ്, സംഘാടകസമിതി കണ്‍വീനര്‍ സിജു ജോണ്‍, ഫാ. ബിനു പണ്ടാരപ്പറമ്പില്‍, ബാങ്ക് ഭരണസമിതിയംഗങ്ങളായ ഇ.എക്‌സ്. ബെന്നി, സുരാജ് ടി.കെ, രാജി രാജേന്ദ്രന്‍, അനിതാസുധാകരന്‍, ബാങ്ക് സെക്രട്ടറി രശ്മി ജെ, ടി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണു പരിശീലനം. മെയ് 15 വരെ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയാണു പരിശീലനം. പ്രശസ്ത വോളിബോള്‍ കോച്ച് സേവ്യര്‍ ലൂയീസാണു പരിശീലകന്‍.

വേനല്‍ചൂടിന് ആശ്വാസമേകാന്‍ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് എയര്‍കണ്ടീഷണര്‍ വാങ്ങാന്‍ വായ്പാമേള നടത്തുന്നു. രണ്ട് ആള്‍ജാമ്യത്തില്‍ ഒരംഗത്തിനു 40,000രൂപ വരെ നല്‍കും. 18 മാസമാണു കാലാവധി

Leave a Reply

Your email address will not be published.