തിരുവനന്തപുരം പൊലീസ് സഹകരണസംഘം സ്‌കൂള്‍ബസാര്‍ തുടങ്ങി

moonamvazhi

തിരുവനന്തപുരം പൊലീസ് സഹകരണസംഘത്തിന്റെ സ്‌കൂള്‍ ബസാര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി, സഹകരണവകുപ്പു ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇ. നിസാമുദ്ദീന്‍, എസ്.എ.പി കമാന്‍ഡന്റ് എല്‍. സോളമന്‍, തിരുവനന്തപുരം നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പാളയം രാജന്‍, സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബിജു പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

ബേക്കറി ജങ്ഷനിലെ ശ്രീധന്യാ ബില്‍ഡിങ്ങിലെ വിശാലമായ സ്ഥലത്താണു ബസാര്‍. നോട്ടുബുക്കുകള്‍, സ്‌കൂള്‍സ്റ്റേഷനറി, സ്‌കൂള്‍ ബാഗുകള്‍, ഷൂസ്, യൂണിഫോം തുടങ്ങിയവയെല്ലാം സ്‌കൂള്‍ബസാറില്‍ കിട്ടും. മറ്റു സഹകരണസംരംഭങ്ങളായ ത്രിവേണി, ദിനേശ് എന്നിവയുടെ ഉത്പന്നങ്ങളും കിട്ടും. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് പൊലീസ് സഹകരണസംഘം സ്‌കൂള്‍ബസാര്‍ സംഘടിപ്പിക്കുന്നത്. ബസാര്‍ വന്‍വിജയമാണെന്നും കേരളത്തിലെ ഏറ്റവും വലിയ പഠനോപകരണവിപണനമേളയായി ഇതു വളര്‍ന്നുവെന്നും സംഘം പ്രസിഡന്റ് ജി.ആര്‍. അജിത് പറഞ്ഞു.

Leave a Reply

Your email address will not be published.