മില്‍മക്യാഷ്‌കൗണ്ടര്‍ കരാര്‍ പട്ടത്താനം ബാങ്കിന്
കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണബാങ്കിനു തേവള്ളി മില്‍മ ക്യാഷ് കൗണ്ടര്‍ കരാര്‍ ലഭിച്ചു. കൊല്ലംജില്ലയിലെ 1800 ഓളം ഏജന്റുമാരും അഞ്ഞൂറോളം ഫ്രാഞ്ചൈസികളും ബന്ധപ്പെടുന്ന കൗണ്ടറാണിത്. സംസ്ഥാനത്ത് അപൂര്‍വമായാണു മില്‍മ പോലുള്ള വന്‍സഹകരണസ്ഥാപനത്തിന്റെ ദിനംപ്രതി കോടികളുടെ ഇടപാടുകള്‍ നടത്തുന്ന ക്യാഷ്‌കൗണ്ടറിന്റെ പ്രവര്‍ത്തനച്ചുമതല ഒരു സര്‍വീസ് സഹകരണബാങ്കിനു ലഭിക്കുന്നത് എന്നു ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.ആര്‍. രാഹുല്‍ അറിയിച്ചു. പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ക്യാഷ്‌കളക്ഷന്‍ സെന്ററായ ഇവിടെ രാത്രി 12വരെ പല ഷിഫ്‌റ്റിലായി 16 ക്യാഷ്‌കൗണ്ടറുകള്‍ വര്‍ഷത്തില്‍ 365ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. കരാറുമായി മുന്നോട്ടുപോകാന്‍ ബാങ്കുഗ്യാരന്റിക്കു തുച്ഛമായ കമ്മീഷന്‍മാത്രം ഈടാക്കി കൊല്ലം മെയിന്‍ ശാഖ സഹായിച്ചു. കൗണ്ടര്‍ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നു പ്രസിഡന്റ് എസ്.ആര്‍. രാഹുലും സെക്രട്ടറി ശോഭയും അറിയിച്ചു.