വിദേശനാണ്യശേഖരം 700 ശതകോടി ഡോളര്‍ കടന്നു

moonamvazhi
  • മുന്‍വര്‍ഷത്തേക്കാള്‍  117.97 ശതകോടി കൂടുതല്‍
  • പ്രാദേശികബോണ്ടുകളിലുള്ള നിക്ഷേപം രാജ്യത്തിനു തുണയായി
  • 2026 മാര്‍ച്ചില്‍ വിദേശനാണ്യശേഖരം

ഇന്ത്യയുടെ വിദേശനാണ്യശേഖരം 700 ശതകോടി ഡോളര്‍ കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. സെപ്റ്റംബറിലാണ് വിദേശനാണ്യശേഖരം ചരിത്രത്തിലാദ്യമായി 700 ശതകോടി ഡോളര്‍ കടന്നത്. റിസര്‍വ് ബാങ്ക് ഒക്ടോബര്‍ നാലിനു പുറത്തുവിട്ട കണക്കുപ്രകാരം 704.885 ശതകോടിയാണു നിലവില്‍ വിദേശനാണ്യശേഖരം. കഴിഞ്ഞാഴ്ചത്തെക്കാള്‍ 12.588 ശതകോടിയും മാര്‍ച്ചിലെക്കാള്‍ 58.466 ശതകോടിയും കഴിഞ്ഞസാമ്പത്തികവര്‍ഷത്തെക്കാള്‍ 117.977 ശതകോടിയും കൂടുതലാണിത്.

 

ചൈനയും ജപ്പാനും സ്വിറ്റ്‌സര്‍ലണ്ടുമാണ് 700 ശതകോടിയിലേറെ വിദേശനാണ്യശേഖരമുള്ള മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ ഈ വര്‍ഷം 30 ശതകോടിഡോളര്‍ വിദേശനിക്ഷേപമെത്തി. പ്രാദേശികബോണ്ടുകളിലുള്ള നിക്ഷേപമാണ് ഇതിനു പ്രധാനകാരണം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വമ്പിച്ച വിദേശനാണ്യ കരുതല്‍ശേഖരമുണ്ടാകേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു പറയാറുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നേരിടാന്‍ ഇത് ആവശ്യമാണ്. 2026 മാര്‍ച്ചോടെ ഇന്ത്യയുടെ വിദേശനാണ്യശേഖരം 745 ശതകോടി ഡോളറാകുമെന്നാണു ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തല്‍.