സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ്

moonamvazhi
കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ ഇതു തിരഞ്ഞെടുപ്പുകാലം. നിരവധി സഹകരണസംഘങ്ങളില്‍ ഭരണസമിതി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നു തിരഞ്ഞെടുപ്പു നടന്നു. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്,എറണാകുളം ജില്ലാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് ഡവല്‌മെന്റ് സഹകരണസംഘം, നടമേല്‍ സര്‍വീസ് സഹകരണബാങ്ക് തുടങ്ങിയവ ഈയിടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി രാജീവന്‍ എളയാവൂരിനെയും വൈസ്പ്രസിഡന്റായി എം.പി. മുഹമ്മദലിയെയും തിരഞ്ഞെടുത്തു. കെ.എം. ബാബുജി, റെനീഷ് കല്ലാളത്തില്‍, പി.ടി. ആശ, കെ.എം. സാബിറ, ടി. ജയകൃഷ്ണന്‍, സുനില്‍ തൂണോളി എന്നിവരാണു ജയിച്ചത്. യു.ഡി.എഫ്. അനുകൂലപാനലിലുള്ളവരാണ് എല്ലാവരും.
ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് ഡവലപ്‌മെന്റ് സംഘം
എറണാകുളംജില്ലാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് ഡവലപ്‌മെന്റ് സഹകരണസംഘം പ്രസിഡന്റായി റോയല്‍ ബേക്കറി ഗ്രൂപ്പ് ഉടമ ടി.സി റഫീഖിനെ തിരഞ്ഞെടുത്തു. വി.ആര്‍. സജീവ് (വൈസ് പ്രസിഡന്റ്), പി.എസ്. നസ്‌റുദ്ദീന്‍, തോമസ് കുര്യന്‍, പി.എസ്. അബു, കെ.കെ. ഗഫൂര്‍, എന്‍.എം. നസീര്‍, വിശ്വനാഥന്‍ജയപ്രകാശ്, സനീഷ്‌കുമാര്‍, പി.എ. സമീര്‍, ടി.പി. സഹീര്‍, ജയ്‌മോള്‍ പോള്‍, ആദില്‍ നൗഷാദ്, സീനത്ത് അബു, ടി.സി. സഈദ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. റഫീഖ് തന്നെയായിരുന്നു നിലവില്‍ പ്രസിഡന്റ്.
നടമേല്‍ സഹകരണബാങ്ക്
213-ാംനമ്പര്‍ തൃപ്പൂണിത്തുറ നടമേല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി വി.സി. സുജാതയെ തിരഞ്ഞെടുത്തു. എം.എം. ജോസഫ് (വൈസ്പ്രസിഡന്റ്), കെ.ജി. അനില്‍, പി. ബാലചന്ദ്രന്‍, വി.കെ. ഡെയ്‌സണ്‍, പി.ആര്‍. രാമചന്ദ്രദാസ്, ആര്‍.വി. വാസുദേവന്‍, ഒ.പി. സുനിത, ഇ.എസ്. സുജിത്, സോണി ലിജീഷ്, അനിലാശശി എന്നിവരാണു മറ്റുഭരണസമിതിയംഗങ്ങള്‍. സഹകരണസംരക്ഷണമുന്നണി പാനലില്‍ മത്സരിച്ച ഇവര്‍ ഏകകണ്ഠമായാണു തിരഞ്ഞെടുക്കപ്പെട്ടത്.