വിവിധ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് 

moonamvazhi
കൊല്ലം ജില്ലയിലെ ആനയടി ക്ഷീരോത്പാദകസഹകരണസംഘം, എറണാകുളംജില്ലയിലെ കണയന്നൂര്‍ സര്‍വീസ് സഹകരണബാങ്ക്, എറണാകുളം ജില്ലാ വനിതാസഹകരണസംഘം, പറവൂര്‍ സഹകരണസംഘം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു നടന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗം ചേര്‍ന്നു പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.
ആനയടി ക്ഷീരസംഘം
വി വേണുഗോപാൽ
കൊല്ലംജില്ലയിലെ ശൂരനാട് ആനയടി ക്ഷീരോത്പാദകസഹകരണസംഘം പ്രസിഡന്റായി വി. വേണുഗോപാലക്കുറുപ്പിനെയും വൈസ്പ്രസിഡന്റായി ശോഭനയെയും തിരഞ്ഞെടുത്തു. വില്ലാടന്‍ പ്രസന്നന്‍, രാജേന്ദ്രന്‍, ബിജു, സരസ്വതി, രമ്യ, സരസ്വതിയമ്മ, സുനിത ജോസ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. എതിരില്ലാതെയായിരുന്നു ഈ പാനലിന്റെ വിജയം.
പറവൂര്‍ ബാങ്ക്
എൻ.എസ് സുനിൽകുമാർ
എറണാകുളം ജില്ലയിലെ പറവൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി എന്‍.എസ്. സുനില്‍കുമാറിനെ തിരഞ്ഞെടുത്തു. കെ.വി. ജിനന്‍, ഡൈന്യൂസ് തോമസ്, ടി.എസ്. തമ്പി, സി.ബി. മോഹനന്‍, രഞ്ജിത് എ നായര്‍, രാജി ജിജീഷ്, കെ. സുധാകരന്‍പിള്ള, എസ്. ശ്രീകുമാരി, അന്‍സ അജീബ്കുമാര്‍, ജയാദേവാനന്ദന്‍, വി.എസ്. ശശി, പി.ആര്‍. സജേഷ്‌കുമാര്‍, കാര്‍ത്തിക ശ്രീരാജ്, എസ്. രാജന്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. എല്‍.ഡി.എഫ് ആഭിമുഖ്യമുള്ള സഹകരണജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളാണിവര്‍.
എറണാകുളം വനിതാസംഘം
എറണാകുളംജില്ലാവനിതാസഹകരണസംഘം പ്രസിഡന്റായി എസ്. നിര്‍മലാദേവിയെയും വൈസ്പ്രസിഡന്റായി പി.ആര്‍. സീനാമോളെയും തിരഞ്ഞെടുത്തു. എന്‍. വിനോദിനി, സി.ഡി. വല്‍സലകുമാരി, എം.കെ. ജാനമ്മ, പി.വി. വനജ,കെ.എസ്. മാധുരീദേവി, ലിജി ഡെല്‍നെറ്റ് തോമസ്, ഡി. സഞ്ജന മഹേഷ് എന്നിവരാണു മറ്റു ഭാരവാഹികള്‍. സി.പി.എം.അനുകൂലപാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കണയന്നൂര്‍ ബാങ്ക്
എറണാകുളംജില്ലയിലെ കണയന്നൂര്‍ സര്‍വീസ് സഹകരണബാങ്ക്് പ്രസിഡന്റായി എം.വി. കുഞ്ചെറിയയെ തിരഞ്ഞെടുത്തു. കെ.ജി. രവീന്ദ്രന്‍, കെ.കെ. സിജു, കെ.എസ്. ബാലചന്ദ്രന്‍, ബി.എസ്. വേലായുധന്‍, സി.ആര്‍. സച്ചിന്‍, നെല്‍സണ്‍ ജോര്‍ജ്, ഓമനാദിവാകരന്‍, സിന്ധു അശോകന്‍, പി.ആര്‍ രാജലക്ഷ്മി എന്നിവരാണു മറ്റു ഭാരവാഹികള്‍. സഹകരണമുന്നണി പാനലിലുള്ള ഇവരെല്ലാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.