കണ്‍സ്യൂമര്‍ഫെഡ് ഓണത്തിനു നേടിയത് 125കോടിയുടെ വില്‍പന

moonamvazhi
കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലത്തു കൈവരിച്ചതു 125കോടിരൂപയുടെ വില്‍പന. കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളിലൂടെയും ത്രിവേണി സ്റ്റോറുകളിലൂടെയും സഹകരണസംഘങ്ങളുമായുംമറ്റും സഹകരിച്ചു നടത്തിയ ഓണച്ചന്തകളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. സര്‍ക്കാര്‍ സബ്‌സിഡിയോടെ സഹകരണസ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിച്ച 10ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ ഓണച്ചന്തകളിലൂടെ വിപണിയിലെത്തിച്ചിരുന്നു. 13ഇനം സബ്‌സിഡിസാധനങ്ങളും വിറ്റു. കൂടാതെ മറ്റുല്‍പന്നങ്ങളും.