ക്ഷീരമേഖലയുടെ ഭാവിപഥം – സമ്മേളനം നടത്തി

moonamvazhi

ഗുജറാത്തിലെ ആനന്ദില്‍ കേന്ദ്ര ക്ഷീര-മൃഗസംരക്ഷണവകുപ്പും ദേശീയ ക്ഷീരവികസന വകുപ്പും സംയുക്തമായി ഇന്ത്യയിലെ ക്ഷീരമേഖലയുടെ ഭാവിപഥം എന്ന വിഷയത്തില്‍ സമ്മേളനം നടത്തി. ക്ഷീര-മൃഗസംരക്ഷണവകുപ്പു സെക്രട്ടറി അല്‍ക്ക ഉപാധ്യായ ഉദ്ഘാടനം ചെയ്തു. ദേശീയ ക്ഷീരവികസനബോര്‍ഡ് ചെയര്‍മാന്‍ ഡോ. മനീഷ് സി. ഷാ, ഗാന്ധിനഗര്‍ കാംധേനു സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എന്‍.എച്ച്. കേലാവാല, ഐ.സി.എ.ഐറിന്റെ ദേശീയ ക്ഷീരഗവേഷണഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ധീര്‍സിങ്, ബനസ് ഡയറി മാനേജിങ് ഡയറക്ടര്‍ സംഗ്രാം ചൗധരി, അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ബഫല്ലോസ് ഡയറക്ടര്‍ ഡോ. തീര്‍ഥകുമാര്‍ ദത്ത, ഇന്ത്യന്‍ ഗ്രാസ്ലാന്റ്-ആന്റ് ഫോഡ്ഡര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പങ്കജ് കൗശല്‍ എന്നിവര്‍ സംസാരിച്ചു.