സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്

moonamvazhi
ഇരിങ്ങണ്ണൂര്‍ബാങ്ക് സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി
കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂര്‍ സര്‍വീസ് സഹകരണബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ മുഖ്യശാഖയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി. ആദ്യവില്‍പന നടത്തി സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീര്‍മാസ്റ്റര്‍, സെക്രട്ടറി അനില്‍ അരവിന്ദ്, ഭരണസമിതിയംഗം സന്തോഷ് കക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ബാഗ്, നോട്ടുബുക്കുകള്‍, വാട്ടര്‍ബോട്ടില്‍, കുട, പേന, പെന്‍സില്‍, ജ്യോമട്രി ബോക്‌സ്തുടങ്ങിയവ വിപണീവിലയെക്കാള്‍ കുറച്ച് ഇവിടെ കിട്ടും.
ആനയടി ക്ഷീരസംഘം പഠനോപകരണങ്ങള്‍ നല്‍കി
കൊല്ലംജില്ലയിലെ ആനയടി ക്ഷീരോല്‍പാദകസഹകരണസംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് വി. വേണുഗോപാലക്കുറിപ്പ് വിതരണം നിര്‍വഹിച്ചു. വില്ലാടന്‍ പ്രസന്നന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിനുകുമാര്‍, ഭരണസമിതിയംഗങ്ങളായ പി. ബിജു, സി. മോഹനന്‍പിള്ള, രാജേന്ദ്രന്‍, സരസ്വതി തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടയും നോട്ബുക്കുകളുമാണു വിതരണം ചെയ്തത്.
പെരിന്തല്‍മണ്ണ ബാങ്ക് പഠനോപകരണം നല്‍കും
മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണബാങ്ക് പെരിന്തല്‍മണ്ണ നഗരസഭയിലെ നിര്‍ധനവിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കും. ആറിടങ്ങളിലാണു വിതരണം. 23നു രാവിലെ 10മണിക്കു പൊന്ന്യാകുര്‍ശി സൗത്ത് എ.എം.എല്‍.പി.സ്‌കൂളില്‍ അഡ്വ. പി. ഷംസുദ്ദീന്‍ എം.എല്‍.എ.യും, വൈകിട്ടു മൂന്നുമണിക്കു ജൂബിലി കാദര്‍മൊല്ല സ്‌കൂളില്‍ ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് എ.കെ. മുസ്തഫയും, 24നു രാവിലെ ഒമ്പതുമണിക്കു കുന്നപ്പള്ളി കെ.സി. ഓഡിറ്റോറിയത്തില്‍ ജില്ലപഞ്ചായത്തുപ്രസിഡന്റ് എം.കെ. റഫീഖയും, വൈകിട്ടു മൂന്നുമണിക്കു മീറാസുല്‍ അമ്പിയ മദ്രസഹാളില്‍ ജില്ലപഞ്ചായത്തുസ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ആലിപ്പറ്റയും, 25നു രാവിലെ 10മണിക്കു ചീരട്ടമണ്ണ എ.എല്‍.പി. സ്‌കൂളില്‍ മുന്‍മന്ത്രി നാലകത്തു സൂപ്പിയും, വൈകിട്ടു മൂന്നുമണിക്കു പാതാക്കര കോവിലകംപടി മദ്രസ്സയില്‍ നജീബ് കാന്തപുരം എം.എല്‍.എ.യും വിതരണം നിര്‍വഹിക്കു. ചടങ്ങുകളില്‍ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷനായിരിക്കും.
വൈസ് പ്രസിഡന്റ് എ.ആര്‍. ചന്ദ്രന്‍, ഭരണസമിതിയംഗങ്ങളായ മമ്മി ചേരിയില്‍, സി. അബ്ദുള്‍നാസര്‍, മൊയ്തു കിഴക്കേതില്‍, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീര്‍ വി, അജിത്കുമാര്‍ വി, സുരാദേവി ഇ.ആര്‍, സുല്‍ഫത്ത് ബീഗം, റജീന അന്‍സാര്‍, അസിസ്റ്റന്റ് സെക്രട്ടറി സി. ശശിധരന്‍ എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published.