കേരളബാങ്ക് കാര്‍വായ്പാപദ്ധതിയുടെ ധാരണാപത്രം കൈമാറി
കാര്‍ ഡീലര്‍ കമ്പനികളുമായി സഹകരിച്ചുള്ള കേരളബാങ്കിന്റെ പുതിയ വാഹനവായ്പാപദ്ധതിയായ കെ.ബി. ഈസി കാര്‍ലോണ്‍ പദ്ധതിയുടെ ധാരണാപത്രം കൈമാറ്റം നടത്തി. പ്രമുഖ കാര്‍ ഡീലര്‍ കമ്പനിയായ പോപ്പുലര്‍ വെഹിക്കില്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ് വൈസ്പ്രസിഡന്റ് സോമി ചെറുവത്തൂര്‍ കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനു ധാരണാപത്രം കൈമാറി. കേരളബാങ്ക് കോര്‍പറേറ്റ് ബിസിനസ് ഓഫീസ് ജനറല്‍ മാനേജര്‍ ജോളി ജോണ്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ഡി.ജി.എം. (ഫിനാന്‍സ്) മാധവ്ദാസ്, ക്ലസ്റ്റര്‍ ഹെഡ് (ഫിനാന്‍സ്) രാംമോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു