റിസര്‍വ് ബാങ്കില്‍ 60 ഓഫീസര്‍ ഒഴിവുകള്‍
റിസര്‍വ് ബാങ്ക് ഓഫീസര്‍മാരുടെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍ ഗ്രേഡ് ബി (ഡിആര്‍) ജനറല്‍ കാഡര്‍ വിഭാഗത്തില്‍ നാല്‍പതും, ഓഫീസര്‍ ഗ്രേഡ് ബി (ഡിആര്‍) ഡിഇപിആര്‍ കാഡര്‍ വിഭാഗത്തിലും, ഓഫീസര്‍ ഗ്രേഡ് ബി (ഡിആര്‍) ഡിഎസ്‌ഐഎം കാഡര്‍ വിഭാഗത്തിലും പത്തുവീതവും ഒഴിവാണുള്ളത്.
മെയ് 20നകം അപേക്ഷിക്കണം. പ്രായപരിധി 21-30 വയസ്സ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
ജനറല്‍ കേഡറില്‍പെട്ട ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത ബിരുദമാണ്. അല്ലെങ്കില്‍ തുല്യ സാങ്കേതിക/പ്രൊഫഷണല്‍ യോഗ്യത. അറുപതുശതമാനം മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
ഡിഇപിആര്‍ കേഡറില്‍ പെട്ട ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ധനശാസ്‌ത്രം, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഇന്‍ഡസ്‌ട്രിയല്‍ ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ എം.എ.യോ എം.എസ്‌സിയോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ്, മാത്തമാറ്റിക്കല്‍ ഫിനാന്‍സ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ബിസിനസ് ഫിനാന്‍സ്, ബാങ്കിങ് ആന്റ് ട്രേഡ് ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ആന്റ് ട്രേഡ് ഫിനാന്‍സ്, കോര്‍പറേറ്റ് ഫിനാന്‍സ്, പ്രോജക്ട് ആന്റ് ഇന്‍ഷുറന്‍സ് ഫിനാന്‍സ്, അഗ്രിബിസിനസ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ എം.എ.യോ എം.എസ് സിയോ ഉണ്ടായിരിക്കണം.
അമ്പത്തഞ്ചുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോ തുല്യഗ്രേഡ് ഉണ്ടായിരിക്കണം. പട്ടികജാതിപട്ടികവര്ഗക്കാര്ക്

ഡിഎസ്‌ഐഎം കേഡറില്‍ ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമെട്രിക്‌സ്, ഇന്‍ഫര്‍മാറ്റിക്‌സ് എന്നിവയിലോ അനുബന്ധവിഷയങ്ങളിലോ ബിരുദാനന്തരബിരുദമാണ്. അമ്പത്തഞ്ചുശതമാനം മാര്‍ക്കുവേണം. അല്ലെങ്കില്‍ ഡാറ്റാസയന്‍സ്, ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ്‌ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിലൊന്നിലോ അനുബന്ധവിഷയങ്ങളിലോ അമ്പത്തഞ്ചുശതമാനംമാര്‍ക്കോടെ ബിരുദാനന്തരബിരുദം വേണം. അല്ലെങ്കില്‍ മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ഇന്‍ഫര്‍മാറ്റിക്‌സ്, ഡാറ്റാസയന്‍സ്, ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ലേണിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിലൊന്നിലോ അനുബന്ധവിഷയങ്ങളിലോ അറുപതുശതമാനം മാര്‍ക്കോടെ നാലുവര്‍ഷബിരുദം ജയിച്ചിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
പൊതുവിഭാഗം ഉദ്യോഗാര്‍ഥികളും ഇഡബ്ലിയുഎസ് വിഭാഗം ഉദ്യോഗാര്‍ഥികളും ഒബിസി ഉദ്യോഗാര്‍ഥികളും 850രൂപയും പതിനെട്ടുശതമാനം ജിഎസ്‌ടിയും അപേക്ഷാഫീസ് അടക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റായ www.rbi.org.in ലൂടെ വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.

