അയര്‍ക്കുന്നം ബാങ്ക് 13-ാംവര്‍ഷവും ലാഭത്തില്‍
കോട്ടയം താലൂക്കിലെ പ്രമുഖ ക്ലാസ് 1 സൂപ്പര്‍ഗ്രേഡ് ബാങ്കായ അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്ക് തുടര്‍ച്ചയായി 13-ാംവര്‍ഷവും ലാഭം നിലനിര്‍ത്തിയതായി പ്രസിഡന്റ് ജോയി കൊറ്റത്തിലും സെക്രട്ടറി മനോജ് കെ.യും അറിയിച്ചു. അയര്‍ക്കുന്നത്തെ മെയിന്‍ ശാഖക്കുപുറമെ, അയര്‍ക്കുന്നം ടൗണ്‍ ശാഖയും (രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ) അമയന്നൂര്‍ ശാഖയും കൊങ്ങാണ്ടൂര്‍ ശാഖയും നീറിക്കാട് ശാഖയും ആറുമാനൂര്‍ ശാഖയും ബാങ്കിനുണ്ട്. 10 ലക്ഷംരൂപവരെ കാര്‍ഷികവായ്പകളും സ്വര്‍ണപ്പണയവായ്പകളും നല്കുന്ന ബാങ്ക് 10 ലക്ഷം രൂപവരെ ഓവര്‍ഡ്രാഫ്റ്റും അനുവദിക്കും.
ഗൃഹോപകരണവായ്പ, വാഹനവായ്പ, കാര്ഷികേതരവായ്പകള്, ഭവനനിര്‍മാണവായ്പ, ഭവനപുനരുദ്ധാരണവായ്പ എന്നിവയുമുണ്ട്. എല്ലാ ബ്രാഞ്ചിലും 10 ലക്ഷംരൂപ വരെയുള്ള എം.എസ്.എസ്. നടത്തുന്നു. അയര്‍ക്കുന്നത്തു നീതിമെഡിക്കല്‍ സ്റ്റോറും ആറുമാനൂരില്‍ അഗ്രോഷോപ്പും ബാങ്കിന്റെതായുണ്ട്. കൂടാതെ രണ്ടു വളംവില്പനശാലകളുമുണ്ട്.