സഹകരണ സംഘങ്ങളുടെ പൊതു ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള 26,67/2020 സർക്കുലർ സംബന്ധിച്ച് സഹകാരികളിൽ ആശയക്കുഴപ്പം.

adminmoonam

സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതിയില്ലാതെ നിയമംലംഘിച്ച് പൊതു ഫണ്ട് വിനിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഇന്നലെ 67/ 2020 സർക്കുലറിലൂടെ ഉത്തരവിട്ടിരുന്നു. നിയമലംഘനം തടയുന്നതിന് അതാത് ജോയിന്റ് രജിസ്ട്രാർമാർ കർശന നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് താഴെ.

എന്നാൽ 2.4.2020നു ഇരുപത്തിയാറാം നമ്പർ സർക്കുലർ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ ഇങ്ങനെ ഉത്തരവിട്ടിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി സർക്കാർ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണം. ഇതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സംഘങ്ങളുടെ തനത് ഫണ്ടിൽ നിന്നും പൊതുനന്മ ഫണ്ടിൽ നിന്നും സംഭാവന നൽകാവുന്നതാണ്. പൊതു ഫണ്ടിൽ നിന്നും സംഭാവന നൽകുമ്പോൾ ആയത് ഭാവി ലാഭ/നഷ്ട കണക്കിൽ നിന്നും അഞ്ച് വാർഷിക തവണകളായി റികൂപ് ചെയ്യുന്നതിന് ഓരോ സംഘത്തിന്റെ യും സാമ്പത്തിക സ്ഥിതി അനുസരിച്ച് ഉചിതമായ തീരുമാനം ഭരണസമിതിക്ക് സ്വീകരിക്കാം. ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് ഭാവി ലാഭത്തിൽ നിന്നും പൊതുനന്മ ഫണ്ടിലേക്ക് അടുത്ത അഞ്ചുവർഷം മാറ്റാൻ കഴിയുന്ന തുക കണക്കാക്കി ടി ഫണ്ടിൽനിന്നും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്. ഉത്തരവ് താഴെ…

ഈ രണ്ട് ഉത്തരവുകളെ സംബന്ധിച്ചാണ് സഹകാരികൾ ക്കിടയിൽ ആശയക്കുഴപ്പം. ഒരു സ്ഥലത്ത് പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ സഹകരണ സ്ഥാപനങ്ങൾക് അധികാരം നൽകുകയും മറ്റൊരു ഉത്തരവിൽ മുൻകൂർ അനുമതിയില്ലാതെ നിയമംലംഘിച്ച് പൊതു ഫണ്ട് വിനിയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്ന് പറയുന്നതും ആണ് സഹകാരികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ആവശ്യം വരുമ്പോഴെല്ലാം സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് വാങ്ങുകയും അതല്ലാത്ത സമയത്ത് പൊതുനന്മ ഫണ്ട് ഉപയോഗിക്കുന്നത് കർശനമായും നിയന്ത്രിക്കുന്ന നിലപാട് ഭൂഷണമല്ല എന്നാണ് ഒരു വിഭാഗം സഹകാരികളുടെ പക്ഷം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!