ജനാധിപത്യം അട്ടമറിക്കാനുള്ള നീക്കത്തിനെതിരെയുള്ള വിജയമാണ് എം.ഡി.സി ബാങ്കിലേതെന്ന് ഇസ്മയില്‍ മൂത്തേടം

adminmoonam

സഹകരണ മേഖലയിലെ ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ച് പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള സി.പി.എമ്മിന്റെയും ഇടതു പക്ഷ സര്‍ക്കാറിന്റെയും ശ്രമങ്ങള്‍ക്ക് യു.ഡി.എഫ് നല്‍കിയ കനത്ത തിരിച്ചടിയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ഇസ്മയില്‍ പി മൂത്തേടം പറഞ്ഞു. സഹകരണ മേഖലയില്‍ പാര്‍ട്ടി ബാങ്ക് രൂപീകരിക്കുകയായിരുന്നു സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് ജില്ലാ ബാങ്കുകളെ ഇല്ലാതാക്കി പുതിയ ബാങ്ക് രൂപീകരിച്ചെന്നമട്ടില്‍ സംസ്ഥാനത്താകെ ആഘോഷവും ധൂര്‍ത്തും നടത്തിയത്. കേരള ബാങ്കെന്ന പേരുപോലും ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് ആര്‍.ബി.ഐ നിലപാട്. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങലെ വിഡ്ഢികളാക്കുകയായിരുന്നു സര്‍ക്കാര്‍. സഹകരണ സ്ഥാപനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് അധികാരത്തിലിരിക്കേണ്ടതെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടും നിര്‍ബന്ധിത ലയനം നടപ്പാക്കാന്‍ കരുനീക്കം നടത്തുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാറിന്റെ ചട്ടവിരുദ്ധ നീക്കളെ ഒന്നൊന്നായി ചോദ്യം ചെയ്ത് നടത്തിയ യു.ഡി.എഫ് സഹകാരികളുടെ നിയമ പോരാട്ടം അന്തിമ വിജയം നേടിയിരിക്കയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!