സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി

adminmoonam

കാലാവധി പൂർത്തിയാക്കിയ സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു.കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ, സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ 5 വർഷം പൂർത്തിയാക്കിയ സഹകരണസംഘം ഭരണ സമിതികളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ഉള്ള നിയമനടപടികൾ സ്വീകരിക്കണം എന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ .കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!