കൊടിയത്തൂർ സഹകരണ ബാങ്ക് ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പ പദ്ധതിയുടെ വിതരണം ആരംഭിച്ചു.

adminmoonam

കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പ പദ്ധതിയുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തു ഏർപ്പെടുത്തിയ ലോക്‌ഡോൺ മൂലം തൊഴിൽ നഷ്ട്ടപെട്ട സാധാരണക്കാർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കെജിൽ ഉൾപ്പെട്ട കുടുംബശ്രീ മുഖാന്തിരമുള്ള പദ്ധതിയുടെ വിതരണ ഉൽഘാടനം പന്നിക്കോട് അഭയം കുടുംബശ്രീക്ക് വായ്പ നൽകികൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല നിർവഹിച്ചു. ആകെ 200 കുടുംബശ്രീകളിലെ 2109 അംഗങ്ങൾക്കായി 1,53,94,500/- രൂപയാണ് ബാങ്ക് മുഖേന വിതരണം ചെയ്യുന്നത്. ലോക്‌ഡോൺ കാലയളവിൽ സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ 2392 പേർക്കായി 56.37 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 2754 പേർക്കായി 1.73 കോടി രൂപരും ബാങ്ക് വിതരണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!