കരട് ചട്ടത്തിലുള്ള സഹകാരികളുടെയും പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധനയില്‍

moonamvazhi

കേരള സഹകരണ സംഘം ഭേദഗതിക്ക് അനുസൃതമായി ചട്ടങ്ങള്‍ തയ്യാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സഹകരണ ചട്ടങ്ങളില്‍ മേല്‍ സംഘം രജിസ്ട്രാര്‍ ചെയര്‍മാനായി സഹകാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ കരട് സഹകാരികളുടേയും പൊതുജനങ്ങളുടേയും അഭിപ്രായത്തിനായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ചട്ട ദേഭഗതിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. എത്രയും പെട്ടെന്ന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

സംസ്ഥാനത്തെ സഹകരണ മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പതിനഞ്ചാം കേരള നിയമ സഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസാക്കിയത്. ബില്ലിന് ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ചട്ടങ്ങള്‍കൂടി തയ്യാറാകുന്നതോടെ സഹകരണ മേഖലയുടെ സമഗ്ര നവീകരണം യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.