നബാര്‍ഡ്‌ ഗ്രാന്റുകളെപ്പറ്റി വ്യാജപ്രചരണം

Moonamvazhi

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌) ഗ്രാന്റുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന സമൂഹമാധ്യമപോസ്‌റ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു നബാര്‍ഡ്‌ മുന്നറിയിപ്പു നല്‍കി. ഇത്തരം പോസ്‌റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്‌. ഗ്രാന്റുകളെന്ന പേരില്‍ പങ്കുവയ്‌ക്കപ്പെടുന്ന , പരിശോധിച്ചു ബോധ്യപ്പെടാത്ത സന്ദേശങ്ങളിലും ലിങ്കുകളിലും അപേക്ഷകളിലുംനിന്ന്‌ അകലം പാലിക്കണമെന്നാണ്‌ അറിയിപ്പ്‌. ഗ്രാന്റുകളെയും സ്‌കീമുകളെയും സംരംഭങ്ങളെയും പറ്റിയുള്ള ആധികാരിക വിവരങ്ങള്‍ക്കു നബാര്‍ഡിന്റെ ഔദ്യോഗികചാനലുകളെ മാത്രമേ ആശ്രയിക്കാവൂ. അല്ലെങ്കില്‍ അടുത്തുള്ള നബാര്‍ഡ്‌ മേഖലാഓഫീസിനെ സമീപിച്ച്‌ ഉറപ്പുവരുത്തണം. സംശയാസ്‌പദമായ ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നബാര്‍ഡ്‌ അഭ്യര്‍ഥിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 972 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!